Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മൊഴി ഇന്ന് രേഖപ്പെടുത്തും

Venjaramoodu Mass Murder Case Updates: അഫാന്റെ ഉമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി എടുക്കാൻ ഡോക്ടർമാർ അനുമതി നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 27, 2025, 06:53 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും
  • അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ ഇന്ന് പ്രതിയായ അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്.  അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

Add Zee News as a Preferred Source

Also Read: കൂട്ടക്കുരുതിക്ക് കാരണം സാമ്പത്തിക ബാധ്യത; അമ്മയ്ക്ക് മാത്രം 65 ലക്ഷം കടം, ക്രൂരതയ്ക്കിടയിലും കടം വീട്ടാൻ മറന്നില്ല!

ഷെമിനയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി എടുക്കാൻ ഡോക്ടർമാർ പോലീസിന് അനുമതി നൽകിയിരിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നുവെന്നാണ് അഫാൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതായിരിക്കാം കൂട്ടക്കൊലപാതകത്തിന് കാരണം എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട്പോകുന്നത്. 

Also Read: ഇടവ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, വൃശ്ചിക രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം, അറിയാം ഇന്നത്തെ രാശിഫലം!

അഫാന്റെ അമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. അഫാന്റെ മൊഴി എടുത്ത് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.  കൂട്ടക്കൊലപാതകങ്ങൾ നടത്തുന്നതിടയിലും അഫാൻ കടങ്ങൾ വീട്ടിയിരുന്നെന്നാണ് പോലീസ് പറയുന്നത്. മുത്തശ്ശി സൽമാ ബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് 74000 രൂപ വാങ്ങുകയും. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി അഫാൻ കടക്കാർക്ക് നൽകിഎന്നുമാണ് റിപ്പോർട്ട്.  ഇതിന് ശേഷമാണ് പിതാവിന്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News