Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ വീട്ടിലെത്തിച്ചു

Venjaramoodu Mass Murder Case Updates: ഫെബ്രുവരി 24 നായിരുന്നു അഫാൻ പിതൃമാതാവ്, പിതൃസഹോദരൻ, ഭാര്യ, സഹോദരൻ, പെൺസുഹൃത്ത് എന്നിവരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 10:27 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു
  • പ്രതിയുടെ പേരുമലയിലെ വീട്ടിലാണ് പോലീസ് അഫാനുമായി തെളിവെടുപ്പ് നടത്തുന്നത്
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. പ്രതിയുടെ പേരുമലയിലെ വീട്ടിലാണ് പോലീസ് അഫാനുമായി തെളിവെടുപ്പ് നടത്തുന്നത്. അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. 

Add Zee News as a Preferred Source

Also Read: കൊല്ലം ഫെബിൻ കൊലപാതകം: പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെ

മൂന്ന് ദിവസത്തേക്കാണ് പോലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.  നെടുമങ്ങാട് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂർ പോലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ നിഷ്‌കരുണം കൊലപ്പെടുത്തിയത്.

Also Read: മിഥുന രാശിക്കാർക്ക് സങ്കീർണതകൾ ഏറും, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു ഈ അഞ്ച് കൊലപാതകങ്ങളും നടന്നത്. തുടർന്ന് മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്ന് കരുതിയ അഫാൻ എലിവിഷം കഴിച്ചതിന് ശേഷമാണ് പോലീസിൽ കീഴടങ്ങിയത്. ഇതിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഫാൻ്റെ മാതാവ് ഷെമി നിലവിൽ അഗതി മന്ദിരത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News