തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പോലീസാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
Also Read: കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; 3 വിദ്യാർഥികൾ പിടിയിൽ!
ഇതിനായി ഇന്ന് വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി പേക്ഷ നൽകും. അഫാന്റെ അനിയൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനായിട്ടാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്. കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ പാങ്ങോട് പോലീസും കിളിമാനൂർ പോലീസും അന്വേഷിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. നിലവിൽ ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതി മന്ദിരത്തിലാണ്. ഇതിനിടയിൽ വിദേശത്തു നിന്നും മടങ്ങിയെത്തിയ അഫാന്റെ പിതാവ് താൻ കട ബാധ്യതകളൊന്നും അഫാനെ തീർപ്പിച്ചിരുന്നില്ലെന്ന് പറഞ്ഞു. താൻ ഒന്നും അവനെ ഏൽപ്പിച്ചിരുന്നില്ലെന്നും എല്ലാം അവൻ സ്വയം ഏറ്റെടുത്തതാണെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
Also Read: ഇവർ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ, ലഭിക്കും അപാര നേട്ടങ്ങൾ!
ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. അമ്മ ഷെമിയെ ആക്രമിച്ച അഫാൻ മരിച്ചെന്നാണ് കരുതിയത്. ശേഷം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫാൻ ആദ്യം കൊല്ലാൻ ശ്രമിച്ചത് മാതാവ് ഷെമിയെ ആയിരുന്നു. അതിനു ശേഷമാണ് 5 കൊലപാതകങ്ങൾ നടത്തിയത്. സാമ്പത്തിക പ്രശ്നവും, സഹായിക്കാത്തതിലുള്ള വൈരാഗ്യവുമാണ് തന്നെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അഫാന്റെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









