Kanpur, Uttar Pradesh: ഉത്തര്‍ പ്രദേശിലെ ബദായു ജില്ലയില്‍ നിന്നുമാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്..പതിനെട്ടുകാരിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനെ വിവാഹം കഴിച്ചു...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം പിതാവിനെ  കാണ്മാനില്ല എന്ന യുവാവിന്‍റെ  പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്  (UP Police) ഒടുക്കം കണ്ടെത്തിയത്  ഞെട്ടിക്കുന്ന ഈ സത്യമാണ്...  തന്‍റെ ഭാര്യയും പിതാവും വിവാഹം കഴിച്ച് സുഖമായി ജീവിയ്ക്കുകയാണ് എന്നറിഞ്ഞ യുവാവ്‌ പിതാവിനെതിരെ പരാതി നല്‍കിയിരിയ്ക്കുകയാണ് ...!! 


ഉത്തര്‍ പ്രദേശിലെ (Uttar Pradesh) ബദായു ജില്ലയിലാണ്  സംഭവം. ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതി അയാളോടൊപ്പം  താമസവും  തുടങ്ങി.   അവിചാരിതമായി തന്‍റെ പിതാവിനെ കാണാതായതോടെ യുവതിയുടെ ഭർത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഇരുവരെയും പോലീസ് കണ്ടെത്തുന്നത്.


പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പാണ്  യുവതിയുടെ വിവാഹം നടന്നത്. ഭർത്താവിനൊപ്പം യുവതി വെറും  ആറു മാസം മാത്രമാണ്  താമസിച്ചത്. ഭര്‍ത്താവിന്‍റെ  അമിത  മദ്യപാനം മൂലം യുവതി ഇയാളെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. ഭാര്യ സ്വന്തം വീട്ടില്‍ മടങ്ങിപ്പോയി എന്നാണ് യുവാവ് കരുതിയത്‌. എന്നാല്‍, അവിചാരിതമായി തന്‍റെ പിതാവിനെ കാണാതായതോടെ പോലീസില്‍ നല്‍കിയ പരാതിയാണ് സത്യം പുറത്തു കൊണ്ടുവന്നത്.


Also Read: Kalluvathukkal Case : അങ്ങനെ ഒരു കാമുകനില്ല, രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ


രണ്ടു ദിവസം മുന്‍പാണ്  അടുത്ത ഗ്രാമത്തിൽ യുവതിയും ഭർതൃപിതാവും ഒരുമിച്ച് താമസിക്കുന്നതായുള്ള സൂചന പോലീസിന്  ലഭിച്ചത്. തുടർന്ന് മൂന്നുപേരേയും  പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.  എന്നാല്‍ തനിക്ക് ഭർത്താവിനെ വേണ്ടെന്നും,  
ഭർതൃപിതാവിനൊപ്പമുള്ള ജീവിതം സന്തോഷകരമാണെന്നും  അദ്ദേഹത്തോടൊപ്പം  പോയാൽ മതിയെന്നും യുവതി അറിയിയ്ക്കുകയായിരുന്നു.  


Also Read: Sexual Assault: വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസ്


യുവാവ്‌ ഇതിനെതിരെ ബഹളം വെച്ചെങ്കിലും ഒടുക്കം പോലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് യുവതിയെ ഭർതൃപിതാവിനൊപ്പം പോകാൻ അനുവദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക