വയനാട് മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛന് 25 വർഷം കഠിനതടവ്, അഞ്ച് ലക്ഷം പിഴയും

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്റെ ക്രൂരത. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 09:15 AM IST
  • കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
  • പിഴ തുകയായ അഞ്ച് ലക്ഷം രൂപ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം.
  • 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വയനാട് മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛന് 25 വർഷം കഠിനതടവ്, അഞ്ച് ലക്ഷം പിഴയും

വയനാട്: പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ തുകയായ അഞ്ച് ലക്ഷം രൂപ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്റെ ക്രൂരത. 

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയേയും മകളേയും കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തരാഖണ്ഡ്: Roorkee Gangrape:  ഹരിദ്വാറിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയേയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി.  സംഭവം നടന്നത് ഞായറാഴ്ച രാത്രിയോടെയാണ്. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് യുവതിക്കും മകള്‍ക്കും നേരെ ഈ കൊടുംക്രൂരത നടന്നത്. 

രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന ഈ  യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാറിൽ ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. 

Also Read: Vijay Babu Audio: ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല; വിജയ് ബാബുവിൻറെ ഓഡിയോ ക്ലിപ്പ്‌

യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പാതിരാത്രിയില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി തന്നെയാണ് ഈ ദുരനുഭവം പോലീസിനെ അറിയിച്ചത്. 

കാറിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാൻ യുവതിക്ക് കഴിഞ്ഞില്ലെങ്കിലും വാഹനം ഓടിച്ചിരുന്നയാളിന്റെ മറ്റുള്ളവർ സോനു എന്നണ് വിളിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പരാതിയെ തുടർന്ന് യുവതിയേയും മകളേയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.  എങ്കിലും ഇതുവരെയും ഒരു വിവരവും കിട്ടിയിട്ടില്ലയെന്നാണ് റിപ്പോർട്ട്. 

Sonia Gandhi Personal secretary : സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പീഡനാരോപണം; പൊലീസ് കേസെടുത്തു

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെ പീഡനാരോപണം. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  ഡൽഹി ഉത്തം നഗർ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത് .

പരാതി നൽകിയ ദളിത് യുവതിയുടെ ഭർത്താവ്  കോൺഗ്രസ് ഓഫീസിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ൽ യുവതിയുടെ ഭർത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത്.

പരാതിയെ തുടർന്ന് ഇന്നലെ  ജൂൺ 26 നാണ്  ഡൽഹിയിലെ ഉത്തം നഗർ പോലീസ് സ്‌റ്റേഷനിൽ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഡൽഹി ഡിഡിയു ആശുപത്രിയിൽ യുവതിയെ എത്തിച്ച് പോലീസ് വൈദ്യസഹായം നൽകി. യുവതിയുടെ പരാതിയനുസരിച്ച് 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News