വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി കെ. അഷ്‌കറിനെയാണ് പോലീസ് പിടികൂടിയത്. വയനാട് സൈബർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) സഹായത്തോടെയാണ് ഇയാൾ വീഡിയോ തയ്യറാക്കി നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നിരവധി കേസുകളിൽ പ്രതിയായ അഷ്കറിനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു സ്ത്രീയും കുട്ടിയും സിപ്‌ലൈനില്‍ കയറുന്നതും അവര്‍ അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് എ.ഐ പ്രൊമ്റ്റ് ഉപയോഗിച്ച് ഇയാള്‍ കൃത്രിമമായി നിര്‍മിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നതും വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നതുമായി വീഡിയോ 'അഷ്‌ക്കറലി റിയാക്ടസ്' എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
Also Read: Delhi Blast Case: ഡൽഹി സ്ഫോടനക്കേസ്: പ്രതി ജാസിർ ബിലാൽ വാനിയെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി
അപകടം നടന്നുവെന്ന രീതിയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ ഒക്‌ടോബര്‍ 30ന് വയനാട് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, എന്‍.ഡി.പി.എസ് തുടങ്ങിയ കേസുകളിലും ഉള്‍പ്പെട്ടയാളാണ് ഇയാള്‍. സബ് ഇൻസ്‌പെക്ടർ മുസ്തഫ, എസ്.സി.പി.ഓ നജീബ്, സി.പി .ഓ മുസ്‌ലിഹ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









