ഭാര്യയും പെൺമക്കളും ചേർന്ന് വടികൊണ്ട് ക്രൂരമായി മർദിക്കുന്നു. ദയനീയമായി കരഞ്ഞ് അച്ഛൻ. മധ്യപ്രദേശിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ മർദിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്. മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം. ഹരേന്ദ്ര മൗര്യ എന്നയാളെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരേന്ദ്ര മൗര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ മർദന വീഡിയോയും പുറത്തിറങ്ങി. ഇതിന് പിന്നാലെ ഹരേന്ദ്ര മൗര്യയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ എന്ന സംശയമാണ് ഉയരുന്നത്.
ഹരേന്ദ്ര മൗര്യയുടെ ആത്മഹത്യയ്ക്ക് മുമ്പ് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. വീഡിയോയില്‍ ഹരേന്ദ്ര മൗര്യയെ ഭാര്യയും മകളും ചേര്‍ന്ന് കട്ടിലില്‍ പിടിച്ച് വച്ചിരിക്കുന്നത് കാണാം. മൂത്തമകൾ ഒരു വലിയ വടി ഉപയോഗിച്ച് അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ സമയം അദ്ദേഹം നിലവിളിക്കുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്‍റെ ഇളയ മകന്‍ ചേച്ചിയെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ അവന്‍ പിന്മാറുന്നു. തല്ലില്‍ നിന്നും രക്ഷപ്പെടാന്‍ ഹരേന്ദ്ര ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യ അയാളെ പിടിച്ച് വയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
മൂന്ന് പെണ്‍മക്കളും ഒരു മകനും ഭാര്യയും അടങ്ങുന്നതായിരുന്നു ഇലക്ട്രീഷ്യനായിരുന്ന ഹരേന്ദ്രയുടെ കുടുംബം. ഇയാളുമായി ഭാര്യ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികളും ബന്ധുക്കളും ആരോപിച്ചു. മാര്‍ച്ച് ഒന്നിന് ഹരേന്ദ്ര തന്‍റെ രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തി. മക്കളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ, വിവാഹ ബന്ധം വേര്‍പ്പെടുത്താനും തന്‍റെ അച്ഛന്‍റെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞു.
ഇതില്‍ മനംനൊന്ത ഹരേന്ദ്ര, ഒരു മുറിയിൽ കയറി അകത്ത് നിന്നും പൂട്ടി. ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഹരേന്ദ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ഭാര്യ, പോലീസില്‍ നല്‍കിയ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് അയൽക്കാർ ആരോപിച്ചു. എന്നാല്‍, ഹരേന്ദ്രയെ അദ്ദേഹത്തിന്‍റെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊല്ലുകയായിരുന്നെന്ന് ഭാര്യ വീട്ടുകാരും ആരോപിച്ചു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടതും പിന്നാലെ വൈറലായതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









