)
ലഖ്നൗ: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 25 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി നാഗേശ്വർ റൗനിയാണ് കൊല്ലപ്പെട്ടത്.
നാഗേശ്വറിന്റെ അപകട മരണമെന്ന് വരുത്തി തീർക്കാനുള്ള് ശ്രമമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ഭാര്യയും കാമുകനും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞിട്ടുണ്ട്. നാഗേശ്വറിനെ വിളിച്ചുവരുത്തി അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ശേഷം മൃതദേഹം ബൈക്കിൽ 25 കിലോമീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. നേഹ ഭർത്താവിന്റെ മൃതദേഹം പിടിച്ചായിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നാഗേശ്വറിന്റെ കാലുകളിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം അപകട മരണമാണെന്ന് വരുത്തി തീർത്ത് മുംബൈയിലേക്ക് രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻറെയും നാഗേശ്വറിന്റെ പിതാവ് നൽകിയ വിവരങ്ങളു അടിസ്ഥാനമാക്കി ഇരുവരേയും പാർതാവലിന് സമീപത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.
വിവാഹമോചനം നൽകാൻ ഭർത്താവ് തയ്യാറായില്ലെന്നും നിരന്തരം മർദനത്തിനും പീഡനത്തിനും ഇരയായിരുന്നുവെന്നും നേഹ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മുന്‍പ് മയക്കുമരുന്ന് കേസുകളിൽ എൻഡിപിഎസ് നിയമ പ്രകാരം നാഗേശ്വർ ജയിലിലായിട്ടുണ്ട്. നാഗേശ്വർ ജയിലിൽ കഴിയുന്ന സമയത്താണ് ജിതേന്ദ്രയും നേഹയും തമ്മിൽ അടുത്തത്. ജയിൽ മോചിതനായപ്പോൾ ഭർത്താവ് ഈ ബന്ധത്തെ എതിർത്തെങ്കിലും ഇരുവർക്കും പിരിയാൻ കഴിഞ്ഞില്ല. ഒടുവിൽ നേഹ ഭർത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടു. എന്നാൽ വിവാഹമോചനത്തിന് നാഗേശ്വർ തയ്യാറാകാത്തതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.