ഇടുക്കി: ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. മൂന്നാർ മാങ്കുളം തീളുകണ്ടം മിനി(39) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവതി മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രഘു (42) അറസ്റ്റിലായിരുന്നു. ഇപ്പോൾ ദേവികുളം ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മദ്യലഹരിയിലെത്തിയ രഘു മിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടർന്ന് തീകൊളുത്തി. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീയണച്ചത്. അപ്പോഴേക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു. ശേഷം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇരുവരും തനിച്ചായിരുന്നു താമസം. മക്കളില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









