തിരുവനന്തപുരം: ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. 52 കാരനായ സതീഷും 44 കാരിയായ ഭാര്യ ബിന്ദുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.
രാവിലെ പത്തരയോടെ ബിന്ദുവിന്റെ സഹോദരൻ ഇവരെ കാണാനായി എത്തുകയും വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ജനലിലൂടെ നോക്കുമ്പോൾ സതീഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. കതക് തകർത്ത് അകത്തുകയറി നോക്കിയപ്പോൾ അപ്പോൾ ബിന്ദു തൂങ്ങി നിൽക്കുകയായിരുന്നെന്നു സതീഷിന്റെ സഹോദരൻ പറഞ്ഞു. ഇരുവർക്കും രണ്ടര കോടിയോളം കടം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. ബാങ്കിൽ നിന്ന് ലോണെടുത്ത 64 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങി വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









