)
വയനാട്: വയനാട്ടിൽ ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന കേസിൽ ഭാര്യ റിമാൻഡിൽ. നടവയലിൽ കെ.ജി. ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ടി.എൻ. ഭവാനിയാണ് റിമാൻഡിലായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽ പോകാൻ കട്ടിലിൽനിന്നും എഴുന്നേറ്റ ചന്ദ്രൻ തറയിൽ തലയിടിച്ചുവീണെന്നായിരുന്നു ഭവാനി അയൽവാസികളേയും ബന്ധുക്കളേയും അറിയിച്ചത്. ഇവരെയും കൂട്ടിയാണ് ചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണകാരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് കോണിച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭവാനിയാണ് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. ചന്ദ്രൻ സ്ഥിരം മദ്യപാനിയായിരുന്നു. കുടിച്ച് വീട്ടില്‍വന്ന് ചന്ദ്രൻ തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭവാനി മൊഴി നൽകി. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഭവാനി ചന്ദ്രനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ടൈൽ കഷണം കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.
ഇൻസ്പെക്ടർ എസ് എച്ച് ഒ രാജീവ്കുമാർ, സബ് ഇൻസ്പെക്ടർ മഹേഷ്, എ എസ് ഐ ദിലീപ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു, സുനിത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.