പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസാണ് പത്തനംതിട്ട സ്വദേശിയായ കാർത്തിക പ്രദീപിനെ പിടികൂടിയത്.
Also Read: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ചു; 41കാരന് 47 വർഷം കഠിന തടവ്
കാർത്തിക പ്രദീപ് ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസയുടെ ഉടമയാണ്. ഇവർ യുകെ അടക്കമുള്ള രാജയങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി പരാതി ലഭിച്ചതായിട്ടാണ് പോലീസ് പറയുന്നത്. ഏതാണ്ട് 10 ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: ഈ 4 ബാങ്കുകളും RBI എന്നെന്നേക്കുമായി പൂട്ടി, നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ?
തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. യുകെയിൽ സോഷ്യൽ വർക്കർ ആയുള്ള ജോലി നൽകാമെന്നും പറഞ്ഞ് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 5.23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. പരാതിക്കാരിയുടെ കയ്യിൽ നിന്നും 2024 ആഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പണം തട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









