മൈസൂരു: രഹസ്യബന്ധം തുടരാൻ മക്കളെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ.
Also Read: കാറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ പിടിയിൽ; സംഭവം കൊയിലാണ്ടിയിൽ
കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യയെയാണ് ബേലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം കഴിഞ്ഞു. 2 മക്കളുണ്ട്. അടുത്തിടെയായി ചൈത്ര ഗമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. വിഷയം വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. ചൈത്രയും ഭർത്താവും തമ്മിൽ നിരന്തരം ഇതിനെ ചൊല്ലി വഴക്കായി.
Also Read: രാഹുവിന്റെ രാശിമാറ്റം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ
ഒടുവിൽ തന്റെ രഹസ്യ ബന്ധം തുടരാനായി ചൈത്ര തിങ്കളാഴ്ച രാത്രി ഭർത്താവിനും മക്കൾക്കും ഭർത്താവിന്റെ മാതാപിതാക്കൾക്കും നൽകിയ ഭക്ഷണത്തിൽ വിഷം കലർത്തുകയും ഇതിൽ സംശയം തോന്നിയ ഭർത്താവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എത്തിയ പോലീസ് ചൈത്രയെ അറസ്റ്റു ചെയ്തു. ഭക്ഷണ സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഫലം അറിഞ്ഞ ശേഷം ആയിരിക്കും തുടർ നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









