Online Marriage Fraud: 10 വിവാഹം ചെയ്തു മുങ്ങി; 11-ാം വിവാഹത്തിന് ഒരുങ്ങവെ പോലീസ് പൊക്കി!

Crime News: വിവിധ ജില്ലകളിലായി നിവധി പേരെ വിവാഹം കഴിച്ച ശേഷം മുങ്ങിയ യുവതിയാണ് ഇവർ. രേഷ്മയ്ക്ക് അടുത്ത വിവാഹത്തിനു തോട്ടു മുൻപാണ് പിടിവീണത്

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 11:51 AM IST
  • ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലായി 10 പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി പിടിയിൽ
  • പഞ്ചായത്ത് അംഗത്തെ വിവാഹം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്
Online Marriage Fraud: 10 വിവാഹം ചെയ്തു മുങ്ങി; 11-ാം വിവാഹത്തിന് ഒരുങ്ങവെ പോലീസ് പൊക്കി!

തിരുവനന്തപുരം: ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലായി 10 പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി പിടിയിൽ.  പഞ്ചായത്ത് അംഗത്തെ വിവാഹം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. 

Add Zee News as a Preferred Source

Also Read: വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലെത്തിച്ചു

മാട്രിമോണിയിൽ വിവാഹ പരസ്യം നൽകിയാണ് കോട്ടയം കാഞ്ഞിരമറ്റം  സ്വദേശിയും രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ രേഷ്മ  വിവാഹ തട്ടിപ്പ് നടത്തിയത്. വിവിധ ജില്ലകളിലായി നിവധി പേരെ വിവാഹം കഴിച്ച ശേഷം മുങ്ങിയ യുവതിയാണ് ഇവർ. രേഷ്മയുടെ അടുത്ത വിവാഹത്തിനു തോട്ടു മുൻപാണ് പിടിവീണത്. പ്രതിശ്രുത വരനായ പഞ്ചായത്ത്‌ അംഗവും സുഹൃത്തായ മറ്റെരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ്‌ ഈ തട്ടിപ്പ്‌ വെളിച്ചത്തു കൊണ്ടുവന്നത്‌.  വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിൽ  പോകാൻ‌ നിന്ന രേഷ്മയെ ആര്യനാട്‌ പോലീസ്‌ നാടകീയമായി അറസ്റ്റ്‌ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

45 ദിവസം മുൻപ്‌ വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിൽ നിന്നും കണ്ടെടുത്തതിനെ തുടർന്ന് ആണ് കബളിപ്പിച്ചതായി പഞ്ചായത്ത്‌ അംഗവും ബന്ധുക്കളും മനസിലാക്കിയതെന്നാണ് വിവരം. മറ്റ് വിവാഹം കഴിച്ച രേഖകൾ അടക്കം കണ്ടെടുത്തിട്ടുണ്ട്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായും ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. രേശ്മയുടെ പെരുമാറ്റത്തിലെ സംശമാണ് ഇവരുടെ ബാഗ് പരിശോധിക്കാൻ വരനും ബന്ധുവിനും തോന്നിയതും അതിലൂടെ തട്ടിപ്പ് പുറത്തറിയുന്നതും.

Also Read: ശുക്രൻ മകയിരം നക്ഷത്രത്തിലേക്ക്; ഇവർ ഇനി തൊടുന്നതെല്ലാം പോന്ന്!

വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത്‌ അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക്‌ മേയ്‌ 29 നാണ് ആദ്യ കോൾ വന്നത്‌. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ നമ്പർ യുവാവിന് കൈമാറുകയും ഇവർ കോട്ടയത്തുള്ള മാളിൽ വച്ച്  പരസ്പരം കാണുകയുമുണ്ടായി. തുടർന്ന് തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താല്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പറഞ്ഞതിനെ തുടർന്ന് വിവാഹം 6 ണ് നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 

തുടർന്ന് 5 ന്‌ വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് ഒരു സുഹൃത്തിന്റെ വീട്ടിൽ  താമസിപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹ ദിവസം കുളിമുറിയിൽ കുളിക്കാൻ പോയ ശേഷം ബ്യൂട്ടി പാർലറിൽ പോകണം എന്നു പറഞ്ഞു പാർലറിൽ പോയ രേഷ്മ കുളിച്ചില്ലെന്ന് കുളിമുറിയിൽ കയറിയപ്പോൾ വാർഡ് മെമ്പറുടെ ഭാര്യക്ക് മനസിലായി. തുടർന്ന് സംശയം തോന്നിയ വാർഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്തി. അതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയും സിഐ അജീഷും, എസ്ഐ വേണുവും വനിതാ  ഉദ്യേഗസ്ഥരും ചേർന്ന് തന്ത്രപൂർവ്വം രേഷ്മയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ചോദ്യം ചെയ്യലിൽ 12 വിവാഹം കഴിഞ്ഞതായിട്ടാണ് വിവരം. മറ്റൊരു വിവാഹത്തിലാണ് കുട്ടിയുള്ളത്. ഇവർ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുങ്ങുകയാണ് പതിവെന്നാണ് പോലീസ് പറയുന്നത്.  യുവാവിന് വന്ന അമ്മയുടെ എന്ന് കരുതുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ അതും രേഷ്മയാണ് ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News