മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ (Maharashtra) ഓടുന്ന ട്രെയിനിൽവച്ച് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു. യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്തു. ചെറുത്ത് നിൽപ്പിന് ശ്രമിച്ചവരെ ആക്രമിച്ചു. ആറ് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് (Four persons arrested) ചെയ്തതായി ശനിയാഴ്ച പോലീസ് പറഞ്ഞു. മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.



ALSO READ: Drugs Seized: കോഴിക്കോട് മാരക മയക്കുമരുന്ന് ​ഗുളികകളുമായി യുവതി പിടിയിലായി


മഹാരാഷ്ട്രയിലെ ഇഗത്പുരി സ്റ്റേഷനിൽ നിന്ന് ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിനുള്ളിൽ കയറിയ സംഘമാണ് ആക്രമണം നടത്തിയത്. എക്സ്പ്രസ് ട്രെയിൻ ഘാട്ട് ഭാഗത്തുകൂടി കടന്നുപോകുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് മുംബൈ ജിആർപി പോലീസ് കമ്മീഷണർ ക്വെയ്സർ ഖാലിദ് പറഞ്ഞു.


പുഷ്പക് ട്രെയിനിന്റെ ഒരു കമ്പാർട്ട്മെന്റിൽ എട്ട് പേർ അതിക്രമിച്ച് കയറി യാത്രക്കാരെ കൊള്ളയടിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എട്ട് പ്രതികളും മൂർച്ചയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ച് യാത്രക്കാരെ ആക്രമിക്കുകയും 20 ലധികം യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്തു.


ALSO READ: കൊച്ചിയില്‍ വീണ്ടും ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍


ഇതിനുശേഷം, എട്ട് പ്രതികൾ ചേർന്ന് ഇരുപതുകാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. ട്രെയിൻ കസാറ സ്റ്റേഷനിൽ എത്തുന്നതുവരെ പ്രതികൾ യുവതിയെ ഉപദ്രവിച്ചു. ഇതിനിടെ യാത്രക്കാർ ബഹളം വച്ചതോടെ പോലീസ് എത്തുകയായിരുന്നു.


ഇരുപത് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തെളിവുകൾ ശേഖരിച്ച് വരികയാണ്. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.