Kannur News: കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരം

Kannur News: ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്

Written by - Vishnupriya S | Last Updated : Jul 30, 2025, 03:31 PM IST
  • പരിയാരം ശ്രീസ്ഥയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
  • ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്.
  • ഭർത്താവിന്റെ വീട്ടിലെ കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്
Kannur News: കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരം

കണ്ണൂർ: രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. പരിയാരം ശ്രീസ്ഥയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ഭർത്താവിന്റെ വീട്ടിലെ കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു.

Add Zee News as a Preferred Source

ഇവർ സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും യുവതി ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ, ഇന്ന് ഉച്ചയോടെ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News