Suicide: യുപിയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Uttar Pradesh News: പിങ്കിയുടെ ഭർത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2025, 12:34 PM IST
  • ഉത്തർപ്രദേശിൽ നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
  • സംഭവം നടന്നത് ഞായറാഴ്ചയാണ്
  • വീടിനുള്ളിൽ മരിച്ച നിലയിലാണ് പിങ്കിയെയും കുഞ്ഞിനെയും കണ്ടെത്തിയത്
Suicide: യുപിയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ചൗഖട്ട ഗ്രാമത്തിൽ പിങ്കി എന്ന യുവതി നാല് വയസുകാരനെ കൊന്ന് സ്വയം ജീവനൊടുക്കി. 

Add Zee News as a Preferred Source

Also Read: ശത്രു വലിയ തെറ്റ് ചെയ്തു, ഇസ്രായേൽ ശിക്ഷിക്കപ്പെടണം: യുഎസ് ആക്രമണത്തിൽ പ്രതികരിച്ച് ഖാമ്നായി

സംഭവം നടന്നത് ഞായറാഴ്ചയാണ്. വീടിനുള്ളിൽ മരിച്ച നിലയിലാണ് പിങ്കിയെയും കുഞ്ഞിനെയും  കണ്ടെത്തിയത്. പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. മകനും പിങ്കിയും ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാൻ കയറിയ പിങ്കിയെയും മകനെയും ഏറെ വൈകിയ ശേഷവും മുറിക്ക് പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴായിരുന്നു കുഞ്ഞിനെ തറയിൽ ജീവനറ്റ നിലയിലും പിങ്കിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

Also Read: വർഷങ്ങൾക്ക് ശേഷം ബുധന്റെ രാശിയിൽ ത്രിആദിത്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

പിങ്കിയുടെ കുടുംബം പോലീസിന് നൽകിയ മൊഴിയിൽ ഭർതൃവീട്ടുകാർ പലപ്പോഴായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്നും ഇതിന്റെ പേരിൽ പിങ്കിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. മാത്രമല്ല രഞ്ജിത്ത് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പിങ്കിയുടെ പിതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News