മാനസിക പ്രശ്നം; ഭാര്യയെ ഒരു വർഷത്തോളം ശോചാലയത്തിൽ പൂട്ടിയിട്ട് ഭർത്താവ്

വിവരമറിഞ്ഞെത്തിയ സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയായ രജനി ഗുപ്തയും സംഘവുമാണ് സ്ത്രീയെ രക്ഷിച്ചത്. 

Last Updated : Oct 15, 2020, 01:52 PM IST
  • ഇവിടെ എത്തിയ ഞങ്ങൾ അവരെ രക്ഷിക്കുകയും ശേഷം കുളിപ്പിക്കുകയും ചെയ്തുവെന്നും വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രജനി ഗുപ്ത പറഞ്ഞു.
  • സ്ത്രീയുടെ ഭർത്താവിനോട് ചോദിച്ചപ്പോൾ അവർ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും. അവളോട് പുറത്തിരിക്കാൻ പറഞ്ഞാലും കേൾക്കില്ലയെന്നും. ഇതിന് ഡോക്ടറെ കാണിക്കുകയും ചികിത്സകൾ നടത്തുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ലയെന്നുമാണ് മറുപടി പറഞ്ഞതെന്നും രജനി ഗുപ്ത പറഞ്ഞു.
മാനസിക പ്രശ്നം; ഭാര്യയെ ഒരു വർഷത്തോളം ശോചാലയത്തിൽ പൂട്ടിയിട്ട്  ഭർത്താവ്

പാനിപ്പത്ത്:  മാനസിക പ്രശ്നമുണ്ടെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ ശോചാലയത്തിൽ പൂട്ടിയിട്ടത് ഒന്നും രണ്ടും മാസമല്ല മറിച്ച് ഒരു വർഷത്തോളം.  കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്.  ഹരിയാനയിലെ (Hariyana) റിഷിപൂർ ഗ്രാമത്തിലാണ് ഏ കൊടുംക്രൂരത അരങ്ങേറിയത്.  

Also read: മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..! 

വിവരമറിഞ്ഞെത്തിയ സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയായ രജനി ഗുപ്തയും സംഘവുമാണ് സ്ത്രീയെ രക്ഷിച്ചത്.  ഒരു സ്ത്രീയെ ഒരു വർഷമായി ശോചാലയത്തിൽ (Toilet) പൂട്ടിയിട്ടിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ ഇവിടെ എത്തിയതെന്നും ഇവിടെ എത്തിയപ്പോഴാണ് സ്ത്രീയെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടതെന്നും.  അവര് ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലാണെന്നും രജനി ഗുപ്ത പറഞ്ഞു.  

Also read: വീട്ടിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർത്ത മൂന്നുവയസുകാരന് ദാരുണാന്ത്യം 

ഇവിടെ എത്തിയ ഞങ്ങൾ അവരെ രക്ഷിക്കുകയും ശേഷം കുളിപ്പിക്കുകയും ചെയ്തുവെന്നും വിഷയത്തിൽ പൊലീസിൽ (Police) പരാതി നൽകിയിട്ടുണ്ടെന്നും രജനി ഗുപ്ത പറഞ്ഞു.  സ്ത്രീയുടെ ഭർത്താവിനോട് ചോദിച്ചപ്പോൾ അവർ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും.  അവളോട് പുറത്തിരിക്കാൻ പറഞ്ഞാലും കേൾക്കില്ലയെന്നും.  ഇതിന് ഡോക്ടറെ കാണിക്കുകയും ചികിത്സകൾ നടത്തുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ലയെന്നുമാണ് മറുപടി പറഞ്ഞതെന്നും രജനി ഗുപ്ത പറഞ്ഞു. 

More Stories

Trending News