)
കരിപ്പൂർ: ഒരു കിലോ എംഡിഎംഎയുമായി ഒമാനിൽ നിന്നെത്തിയ യുവതി പിടിയിൽ. ഒമാനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതിയെ കരിപ്പൂർ പോലീസാണ് പിടികൂടിയത്.
Also Read: അതുല്യയുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം
യുവതിയെ അറസ്റ്റ് ചെയ്തതിന് പുറമെ യുവതിയെ സ്വീകരിക്കാൻ എത്തിയ 3 പേരും പിടിയിലായിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെയായിരുന്നു. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ പത്തനംതിട്ടകാരിയായ സൂര്യ എന്ന യുവതിയുടെ ലഗേജിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി യുവതി തന്നെ സ്വീകരിക്കാനെത്തിയ ആളുകളോടൊപ്പം പുറപ്പെടാൻ തുടങ്ങുന്നതിന്റെ ഇടയിലാണ് പോലീസ് എത്തി പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എ.അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ വ്യവഹാരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം തുടങ്ങിയിരുന്നു. സംഭവത്തിൽ സൂര്യയെ സ്വീകരിക്കാനെത്തിയ അലി അക്ബർ, സിപി ഷഫീർ, എം മുഹമ്മദ് റാഫി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിടികൂടിയശേഷം ലഗേജ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മിഠായി പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
എംഡിഎംഎ അടക്കമുള്ള ലഗേജ് കൊടുത്തുവിട്ട ആളിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് ഡിവൈഎസ്പി പികെ സന്തോഷ് പറഞ്ഞു. പിടിയിലായ സൂര്യ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ജോലി തേടി മസ്കത്തിലേക്ക് പോയത്. തുടർന്ന് വെറും 4 ദിവസത്തിനുള്ളിൽ തന്നെ സൂര്യ മടങ്ങുകയിരുന്നു. അതുകൊണ്ടുതന്നെ എംഡിഎംഎ നാട്ടിലെത്തിക്കാനായി ഒരു കരിയർ ആയിട്ടാണോ സൂര്യ പോയത് എന്ന സംശയത്തിലാണ് പോലീസ്. ലഹരിക്കടത്തിന് സ്ത്രീകളെ നേരത്തെയും ഉപയോഗിച്ചിട്ടുള്ള സംഭവങ്ങൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത്രയും അളവിൽ ലഹരിമരുന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ആദ്യമായാണ് പിടികൂടുന്നത് എന്നത് ശ്രദ്ധേയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.