)
തിരുവല്ല: അവിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ സ്വദേശി ടിആർ ബൈജു അറസ്റ്റിൽ. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
മൂന്ന് വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ ആണ് ബൈജു യുവതിയുമായി പരിചയപ്പെട്ടത്. ഇയാൾ 2022 ജൂൺ ഒന്നു മുതൽ ഈ മേയ് നാലു വരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചതായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിവാഹ മോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തതിന്നാണ് റിപ്പോർട്ട്. ഇക്കാര്യം പറഞ്ഞ് യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചിരുന്നു.
ആദ്യമായി തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും തുടർന്ന് ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ച് പീഡനം തുടർന്നുവെന്നും കഴിഞ്ഞ ദിവസം തിരുവല്ല പോലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാര്യം അറിയാതെ യുവതിയെ കാണാൻ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്സ്റ്റാൻഡിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.