)
കോട്ടയം: യുവാവുമായി സൗഹൃദമുണ്ടാക്കി നഗ്ന ചിത്രങ്ങളെടുത്തശേഷം അയാൾ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതി പോലീസിൽ കീഴടങ്ങി. കോട്ടയം അതിരമ്പുഴ സ്വദേശി ധന്യ അർജുൻ ആണ് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കീഴടങ്ങിയത്.
സംഭവം നടന്നത് 2022 മാർച്ച് മുതൽ 2024 വരെയുള്ള കാലയളവിലായിരുന്നു. യുവാവ് അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു യുവാവ്. ഇയാൾ ഭാര്യയുടെ പഠനത്തിനായി പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്താണ് പ്രതിയായ ധന്യ ഈ യുവാവുമായി അടുത്തിടപഴകുകയും ആ സമയത്ത് സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.
ശേഷം ഈ ചിത്രങ്ങൾ യുവാവിന്റെ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പല പ്രാവശ്യമായി 60 ലക്ഷം രൂപയോളം യുവതിയും അവരുടെ ഭർത്താവും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു. ഇത് മാത്രമല്ല ഈ പ്രതികളുടെ സുഹൃത്തായ അലൻ തോമസും ഇക്കാര്യം പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയിരുന്നു.
ഇതിനിടയിൽ ഈ പ്രതികൾ യുവാവിനെ വീണ്ടും ഭീഷണിപ്പെടുത്തുകയും ലോക്കറിൽ സൂക്ഷിച്ചിരുന്ന 61 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. ഇതോടെ യുവാവ് പോലീസിന്റെ സഹായം തേടി. ഇതിനിടയിൽ ധന്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു ഇതോടെ അറസ്റ്റ് വയ്കുകയായിരുന്നു. ഇതിനിടയിൽ ഹൈക്കോടതി ധന്യയുടെ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തതോടെയാണ് ഇവർ കീഴടങ്ങിയത്.
കേസിലെ പ്രതിയായ ധന്യ ലൈംഗിക ബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ്. ധന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയെങ്കിലും ഗർഭിണി ആയതിനെ തുടർന്ന് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.