തിരുവനന്തപുരം: വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കൈമനത്താണ് സംഭവം. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ സജീകുമാറിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സജിയുടെ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
സജിന്റെ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് രാത്രി സ്ത്രീയുടെ നിലവിളികേട്ടതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ശരീരമാകെ പൊള്ളലേറ്റനിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ മരിച്ചതരാണെന്ന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് കരമന പോലീസ് നടത്തിയ അന്വേഷണത്തില്‍ കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാനില്ലെന്ന വിവരം ലഭിച്ചത്. പിന്നീട് വെള്ളിയാഴ്ച രാവിലെ ഷീജയുടെ ബന്ധുക്കൾ എത്തിയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന ഷീജ സജിക്കൊപ്പം ഏറെനാളായി ഒരുമിച്ച് താമസിച്ചിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. സജികുമാറിന്റെ വീടിനടുത്തുള്ള പുരയിടത്തിലാണു മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സജികുമാറിന് പങ്കുണ്ടെന്നും ഷീജയുടെ ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിനു മുന്‍പ് സജികുമാറും ഷീജയും തമ്മില്‍ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത സജികുമാറിനെ ചോദ്യം ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.