പാലക്കാട് ഒന്നരക്കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളാണ് പിടിയിലായത്.

പാലക്കാട്: പാലക്കാട് വൻ ലഹരിവേട്ട. ഒന്നരക്കിലോ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പിടികൂടി. മങ്കര സ്വദേശികളായ
സുനിൽ, സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരി വിൽപ്പന നടത്തിയത്. ബംഗളൂരുവിൽ നിന്ന് പാലക്കാട്, തൃശൂർ എന്നിവടങ്ങളിൽ ചില്ലറ വിൽപനക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്.
ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സരിത സുനിലുമായി സൗഹൃദം തുടർന്നിരുന്നു. ഒരു വർഷമായി ഇവർ കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനം നടത്തിവരികയാണ്. ഇതിന്റെ മറവിലാണ് ലഹരി വിൽപന നടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തിയത്. ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ബെംഗളൂരുവിൽ നിന്ന് ലഹരി മൊത്തമായെടുത്ത് കേരളത്തിലെത്തിക്കും. തുടർന്ന് പാലക്കാട് തൃശൂർ ജില്ലകളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ഇവർ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇവർ തിരിച്ചുവരുന്നതിനായി പൊലീസ് കാത്തുനിന്നു. ഇന്ന് വൈകീട്ടോടെ തിരിച്ചെത്തിയ ഇരുവരെയും പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.