ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ മൂന്നര വയസ്സുള്ള മകനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 38-കാരനായ ടെക്കി യുവാവാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പുണെ ചന്ദന്‍ നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മാധവ് തികേതിയുടെയും ഭാര്യ സ്വരൂപയുടെയും ഏക മകന്‍ ഹിമ്മത് മാധവ് തികേതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ കൊല്ലപ്പെട്ട കുട്ടി തന്റെ മകനെല്ലാണ് വാദിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആന്ധപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ് ദമ്പതികള്‍. സ്വരൂപയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മാധവ് സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ രോഷകുലനായി മകനേയും കൂട്ടി മാധവ് വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധവും മകനും തിരിച്ചെത്താതിരിക്കുകയും ബന്ധപ്പെടാനും സാധിക്കാതെ വന്നതോടെ സ്വരൂപ പോലീസ് സ്‌റ്റേഷനിലെത്തി. മകനെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന പരാതി നല്‍കി.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാധവിനെ ഒരു ലോഡ്ജില്‍ മദ്യപിച്ച നിലയില്‍ പോലീസ് കണ്ടെത്തി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാള്‍. ബോധം വന്നശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മകനെ കൊന്ന വിവരം മാധവ് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വനത്തിനടുത്ത് നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









