Crime News: 'വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല'; കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

Crime News: കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്കുചാലിൽ തള്ളി യുവാവ്

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 12:18 PM IST
  • പ്രിയ സിംഗ് എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്
  • അമിത് സുഗ്രീവ് സിംഗ് എന്ന 28 കാരനാണ് അറസ്റ്റിലായത്
Crime News: 'വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല'; കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

വീട്ടുകാർക്ക് തന്റെ കാമുകിയെ ഇഷ്ടമായില്ല. പിന്നെ ഒന്നും നോക്കിയില്ല, കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്കുചാലിൽ തള്ളി.  ഉത്തർപ്രദേശിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി അഴുക്കു ചാലില്‍ തള്ളിയ കേസില്‍ രണ്ടു മാസത്തിന് ശേഷമാണ് വഴിത്തിരിവ് ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അമിത് സുഗ്രീവ് സിംഗ് (28) നെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും കല്യാണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

Add Zee News as a Preferred Source

ഉത്തര്‍ പ്രദേശിലെ ഖൊരഗ്പൂര്‍ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബര്‍ 27 നാണ് കാണാതായത്. തുടര്‍ന്ന് ഡിസംബര്‍ 29 ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടത്തിയ ഊര്‍ജിതമായ തിരച്ചില്‍ കൊലപാതകത്തിന്‍റെ ചുരുളഴിച്ചു. അന്വേഷണത്തില്‍ പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യണമെന്ന് പ്രിയ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അമിതിന്‍റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമിത് പ്രിയയെ കൊല്ലാന്‍ തീരുമാനിച്ചു. ഡിസംബര്‍ 27 ന് രാത്രി 11 മണിയോടെയാണ് നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് പ്രിയയെ അമിത് വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയത്. മഹാജൻ റോഡിലെ റോയല്‍ പാര്‍ക്ക് ഇന്‍റസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലില്‍ വലിച്ചെറിയുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി പൊലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News