പത്തനംതിട്ട: തിരുവല്ല കിഴക്കന്‍ ഓതറയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നതായി റിപ്പോർട്ട്. ഏറെ നാളായുള്ള സാമ്പത്തിക തര്‍ക്കത്തിനൊടുവിലാണ് മനോജിനെ ബന്ധുവും അയല്‍വാസിയുമായ രാജന്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം.
Also Read: വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി
സംഭവത്തിൽ പരിക്കേറ്റ രാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കിഴക്കന്‍ ഓതറ സ്വദേശി രാജന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ബന്ധുവും അയല്‍വാസിയുമായി മനോജ് കൊല്ലപ്പെട്ടത്. രാജന് ലൈഫ് പദ്ധതിയില്‍ വീടിന് പണം അനുവദിച്ചിരുന്നു. എടിഎം ഉപയോഗം വശമില്ലാത്തതിനാല്‍ മനോജിന്റെ മകന്‍ വഴിയാണ് പണം പിന്‍വലിച്ചിരുന്നത്.
എന്നാല്‍ എട്ടുമാസം മുന്‍പ് രാജന്‍ അറിയാതെ ഒരു ലക്ഷത്തോളം രൂപ മനോജിന്റെ മകന്‍ കൈക്കലാക്കി. ഇതിന്റെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീട് പണി പൂര്‍ത്തിയാക്കാത്തതിന് രാജന് പഞ്ചായത്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.
Also Read: വ്യാഴ-ശുക്ര സംഗമത്താൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും ധനലാഭവും പുരോഗതിയും!
ഇന്നലെ രാത്രി മറ്റൊരു സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ഇക്കാര്യം രാജനും മനോജും സംസാരിക്കുകയും ഒടുവില്‍ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തുകയുമായിരുന്നു. തുടർന്ന് വെറ്റില ചെല്ലത്തിലിരുന്ന കത്തി എടുത്ത് രാജന്‍ മനോജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടൻതന്നെ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് പ്രതിയായ രാജനെ തിരുവല്ല പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടിപിടിയില്‍ രാജനും പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.