ഡൽഹി: ഷഹ്ദാരയിലെ ജിടിബി എന്‍ക്ലേവിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. മൃതദേഹം ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് കണ്ടെത്തിയിരിക്കുന്നത്.
Also Read: മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
യുവതിയുടെ ശരീരത്തില്‍ രണ്ട് വെടിയേറ്റ മുറിവുകളുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് ഷഹ്ദാരയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞത്.
ഇതിനു മുന്നേ അതായത് മാര്‍ച്ച് 29 ന് ഷഹ്ദാരയിലെ വിവേക് വിഹാറിലുളള സത്യം എന്‍ക്ലേവിലെ ഒരു ഫ്‌ളാറ്റില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജില്‍മില്‍ കോളനിയിലുളള ഡിഡിഎ ഫ്‌ളാറ്റ് നമ്പര്‍ 18 ല്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി അന്തേവാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിനുളളിലെ ഒരു ബാഗില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.
Also Read: വ്യാഴ-ശുക്ര സംഗമത്താൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും ധനലാഭവും പുരോഗതിയും!
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവർ അതിരപ്പള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്ന ഇവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഇവർക്കുനേരെ ഉണ്ടായത് ഇന്നലെയാണ്. ഇവിടെ രണ്ടു മൂന്ന് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. താല്‍ക്കാലികമായി ഒരു ഷെഡ് പണിത് അവിടെ വിശ്രമിക്കുകയായിരുന്നു നാലംഗ സംഘം. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു എന്നാണ് വിവരം. കാട്ടാനയുടെ മുന്നിൽപെട്ട ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിലാണ് കണ്ടെത്തിയത്. മറ്റുള്ളവരെ അധികൃതർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









