)
വയനാട്: ഗോത്ര വിഭാഗത്തിൽപെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
തമിഴ്നാട് ദേവർഷോല ചമ്പക്കൊല്ലി സ്വദേശിയായ കുമാർ എന്ന അച്ചുവിനെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. നവംബർ മൂന്നിനാണ് സംഭവം നടന്നത്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നതിനായി ബത്തേരി ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബസിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അവിടെവെച്ചാണ് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്.
തുടർന്ന് നവംബർ 7 ന് കുമാർ വീട്ടിലില്ലാതിരുന്ന സമയത്ത് പെൺകുട്ടി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ അപ്രതിയിൽ ബത്തേപരാതിയെ തുടർന്ന് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോൺസന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.