ഉത്തർപ്രദേശ്: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സംഭവം നടന്നത് ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ്.
Also Read: തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; കേസെടുത്ത് പൊലീസ്
സംഭവവുമായി ബന്ധപ്പെട്ട് 22 വയസുള്ള രഞ്ജിത് പാലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ ഡിസംബർ 1 നായിരുന്നു കാണാതായത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാപൂർ ജില്ലയിൽ നിന്നായിരുന്നു പെൺക്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ പിറ്റേന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാഴ്ച കഴിഞ്ഞ് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
Also Read: ചൊവ്വ-ചന്ദ്ര മഹാലക്ഷ്മി രാജയോഗം; ഇവർക്ക് നൽകും അപാര സമ്പത്തും സമൃദ്ധിയും
പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കാര്യം വ്യക്തമായത്. സീതാപൂർ ജില്ലയിലെ സർവ ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് പാൽ എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും രണ്ടാഴ്ചയോളം ഇയാൾ തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്യുകയും ദുബാറിൽ നിനും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









