വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ട യുവാവ് പിടിയിൽ. ചെങ്ങന്നൂരാണ് സംഭവം. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനെ (അനൂപ് - 37) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറാണ് ഇയാൾ തീയിട്ടത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നു. മുറിയിലെ കട്ടിൽ, മെത്ത, സീലിങ് എന്നിവ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









