Crime News: നെയ്യാറ്റിൻകരയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബാം​ഗ്ലൂരിൽ നിന്നുൾപ്പെടെയാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. മുമ്പും സമാനമായ കേസിൽ ഇയാൾ പ്രതിയായിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 13, 2025, 10:19 PM IST
  • ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
  • കോവലൂർ മീതി സ്വദേശി സച്ചിൻ (26) ആണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
  • ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവാണ് അന്വേഷണസംഘം കണ്ടെത്തിയത്.
Crime News: നെയ്യാറ്റിൻകരയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോവലൂർ മീതി സ്വദേശി സച്ചിൻ (26) ആണ് ഡാൻസാഫ് ടീമിന്റെ
പിടിയിലായത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Add Zee News as a Preferred Source

ബാംഗ്ലൂരിൽ നിന്നുമുൾപ്പെടെ മൊത്തമായി കഞ്ചാവ് എത്തിച്ചശേഷം ചില്ലറ വില്പനക്കാർക്ക് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സച്ചിനെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാനമായ കേസിൽ ഇയാൾ പ്രതിയാണ്. പൊലീസിന്റെ പ്രത്യേക അന്വേഷണസംഘവും, എക്സൈസും ചേർന്ന് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 20 കിലോയോളം കഞ്ചാവും, എംഡിഎംഎ പോലുള്ള ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ. പ്രതിയെ നെയ്യാറ്റിൻകര കോടതി ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News