മഞ്ചേരി: അരലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഇന്ത്യൻ മാളിന് സമീപത്തുനിന്നാണ് ഇയാലെ പോലീസ് പിടികൂടിയത്. മംഗലശ്ശേരി കരിമ്പന വീട്ടിൽ മുഹമ്മദ് ഷിബിലിയാണ് പോലീസ് പിടിയിലായത്.
Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപ!
ഇയാളിൽ നിന്നും 12.62 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. വിപണിയിൽ ഇതിന് അരലക്ഷത്തോളം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പോലീസ് വാഹനം വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. കാറിൽനിന്ന് മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലഹരികടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്; സുനഭായോഗം നൽകും അത്യപൂർവ്വ നേട്ടങ്ങൾ!
പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ എഎസ്ഐ അബ്ദുൽ വാസിദ്, സിവിൽ പോലീസ് ഓഫിസർമാരായ നിഷാദ്, അനന്തു, അസറുദ്ദീൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേശ്, കെ. ജസീർ, പി. സലീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റു ചെയ്തത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.