മഞ്ചേ​രി: അ​ര​ല​ക്ഷ​ത്തോ​ളം രൂ​പയുടെ എംഡിഎംഎ​യു​മാ​യി യു​വാ​വ് മ​ഞ്ചേ​രിയിൽ പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഇ​ന്ത്യ​ൻ മാ​ളി​ന് സ​മീ​പ​ത്തുനിന്നാ​ണ് ഇ​യാ​ലെ പോലീസ് പി​ടി​കൂടി​യ​ത്. മം​ഗ​ല​ശ്ശേ​രി ക​രി​മ്പ​ന വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി​യാ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപ!


ഇ​യാ​ളി​ൽ ​നി​ന്നും 12.62 ഗ്രാം ​എംഡിഎംഎ​ ക​ണ്ടെ​ടു​ത്തിരുന്നു. വി​പ​ണി​യി​ൽ ഇതിന് അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വരുമെന്നാണ് റിപ്പോർട്ട്.  പോലീസിന് ല​ഭി​ച്ച ര​ഹ​സ്യ​ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 


പോ​ലീ​സ് വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ വാ​ഹ​നം കു​റു​കെ​യി​ട്ട് ത​ട​യുകയായിരുന്നു. കാ​റി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തിയിട്ടുണ്ട്. ല​ഹ​രി​ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.


Also Read: കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്; സുനഭായോഗം നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എഎ​സ്ഐ അ​ബ്ദു​ൽ വാ​സി​ദ്, സി​വി​ൽ പോലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​ഷാ​ദ്, അ​ന​ന്തു, അ​സ​റു​ദ്ദീ​ൻ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഐ.​കെ. ദി​നേ​ശ്, കെ. ​ജ​സീ​ർ, പി. ​സ​ലീം എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.  അറസ്റ്റു ചെയ്തത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.