കൊല്ലം: ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്എഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. കൊല്ലത്താണ് സംഭവം. കല്ലുംതാഴം സ്വദേശി അവിനാശ് ശശി (27) ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. ലഹരി ഉപയോഗിച്ചതിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കൽ നിന്ന് പിടിച്ചെടുത്തു. 89 മില്ലിഗ്രാം എൽഎസ്‍ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത്.
ഉപയോഗശേഷം ഹൈബ്രിഡ് കഞ്ചാവുകൾ പല കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മിഷിഗണ്‍, വൈറ്റ് ഹണ്ട്, ബ്ലാക്ക് ബെറി, കോപ്പര്‍ തുടങ്ങിയ ഏഴോളം പേരുകളാണ് ഒരോ പാക്കറ്റിലും എഴുതിയിരുന്നത്. ഉപയോഗിച്ച കഞ്ചാവുകളുടെ ആൽബം ഉണ്ടാക്കാൻ വേണ്ടിയാണ് കവറിലാക്കി സൂക്ഷിച്ചതെന്നാണ് യുവാവിന്‍റെ മൊഴി. ഇയാള്‍ക്കെതിരെ മുമ്പും എംഡിഎംഎ കേസുണ്ടെന്നും എക്സൈസ് പറഞ്ഞു.
89 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുകളുടെ വലിയ കളക്ഷനുമാണ് കണ്ടെടുത്തതെന്നും വളരെ വീര്യം കൂടിയ കഞ്ചാവാണിതെന്നും എക്സൈസ് പറഞ്ഞു. വിദേശത്ത് ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവുകളുടെ കളക്ഷനാണ് സ്റ്റാമ്പ് കളക്ഷൻ പോലെ യുവാവ് സൂക്ഷിച്ചിരുന്നതെന്നും ഇത് എവിടെ നിന്ന് കിട്ടിയെന്ന കാര്യം അടക്കം പരിശോധിക്കുമെന്നും എക്സൈസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









