)
ഗുജറാത്ത്: പെൺസുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ പ്രതി പിടിയിലെന്ന് റിപ്പോർട്ട്. സംഭവം നടന്നത് ഗുജറാത്തിലാണ്.
കൊല്ലപ്പെട്ടത് നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ്. രമേശിനെ ആറു ദിവസമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേഷിന്റെ സുഹൃത്തായ കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രമേഷിനെ കാണാതായത് ഡിസംബർ രണ്ടിനാണ്. അതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് രമേഷിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവർക്ക് അറിയാവുന്ന ഒരു യുവതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രതി നൽകിയ മൊഴി. പ്രതിയും രമേഷിന്റെ സുഹൃത്തുമായ കിഷോർ യുവതിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയക്കുകയും ഈ വിവരം യുവതി രമേഷിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.
കിഷോർ രമേഷിനെ ഗ്രാമത്തിന് പുറത്ത് കൊണ്ടുപോകുകയും ശേഷം രമേഷിനെ കൊന്ന് ശരീരം കഷ്ണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ഭാഗങ്ങൾ അതിനടുത്തു തന്നെ കുഴിച്ചിടുകയും ചെയ്തു. തെളിവെടുപ്പിൽ പോലീസ് ശരീരഭാഗങ്ങൾ കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.