കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന ലഭിക്കുന്നത്. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പുലർച്ചെ രണ്ടേകാലോട് കൂടിയാണ് സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് സന്തോഷിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. അക്രമികൾ സന്തോഷിന്റെ കാല് വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് രക്തം വാർന്നാണ് സന്തോഷ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലാണ് സന്തോഷ് പ്രതിയായിട്ടുള്ളത്. ഈ സംഭവവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Murder Attempt: അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മകനെയും കൊല്ലാൻ ശ്രമം
കോട്ടയം: അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മകനെ പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായതായി റിപ്പോർട്ട്.
അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്തിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ വിട്ടുവരുന്നതിനിടെ ആയിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതു കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം പ്രതിയായ ശ്രീജിത്ത് കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയതിനെ പിന്നാലെയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









