മംഗളൂരു: ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശി അബ്ദുള്‍ റഹീമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ബണ്ട്വാള്‍ ഇരക്കൊടിയിലായിരുന്നു സംഭവം നടന്നത്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ
പിക്കപ്പ് ഡ്രൈവറായ അബ്ദുള്‍ റഹീം വാഹനത്തില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തര്‍ ഷാഫിക്കും വെട്ടേറ്റു.
Also Read: ബുധാദിത്യ യോഗത്താൽ ജൂൺ 6 വരെ ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച അബ്ദുള്‍ റഹീം കൊലട്ടമജലു അടൂര്‍ പള്ളി സെക്രട്ടറിയാണ്. സംഭവനടന്ന ശേഷം സ്ഥലത്തു നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കിക്കൊണ്ട് മറ്റൊരു കൊലപാതകം അരങ്ങേറിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









