Crime: ആദ്യം ശരീരത്ത് ഉരസി, പാന്റിന്റെ സിബ്ബ് തുറന്ന് സ്വയം ഭോഗം ചെയ്തു; കെഎസ്ആർടിസി ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് റിമാൻഡിൽ
Youth remanded for sexual harassment against actress: തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകുന്ന വഴിയാണ് യുവനടിയോട് സഹയാത്രികൻ മോശമായി പെരുമാറിയത്.
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ അങ്കമാലിയ്ക്ക് സമീപം അത്താണിയിലാണ് സംഭവമുണ്ടായത്.
തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകുന്ന വഴി സഹയാത്രികനിൽ നിന്ന് വളരെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവനടി പറഞ്ഞിരുന്നു. അങ്കമാലിയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ വിൻഡോ സൈഡിലാണ് യുവനടി ഇരുന്നത്. യുവാവ് യുവനടിയ്ക്കും മറ്റൊരു യാത്രക്കാരിക്കും നടുവിലുള്ള സീറ്റിൽ കയറി ഇരുന്നു. ബസിൽ കയറിയതു മുതൽ ഇയാള്‍ ഒരു കൈ കൊണ്ട് തന്റെ ശരീരത്ത് ഉരസാൻ തുടങ്ങിയെന്ന് യുവതി പറഞ്ഞു.
കുറച്ച് കഴിഞ്ഞതോടെ ഇയാൾ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിച്ചെന്നും സ്വയംഭോഗം ചെയ്തെന്നും യുവനടി പറഞ്ഞു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവ് അറിയാതെ സംഭവം മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. ഇതോടെ പകച്ചു പോയ യുവാവ് പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റു. യുവനടിയും സീറ്റിൽ നിന്ന് എഴുന്നേറ്റ് ഒച്ചവെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു. കണ്ടക്ടർ യുവനടിയ്ക്ക് പിന്തുണയുമായി എത്തുകയും ബസ് നിർത്തരുതെന്നും പറഞ്ഞു.
യുവതി പറഞ്ഞത് സത്യമാണെന്ന് ബോധ്യമായതോടെ യാത്രക്കാരും നടിയ്ക്ക് പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി. എന്നാൽ, കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിനിടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കണ്ടക്ടറും നാട്ടുകാരും പിന്നാലെ ഓടി ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നെടുമ്പാശേരി പോലീസിനും യുവനടി നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...