പാലക്കാട്: മുളകുപൊടി വിതറിയ ശേഷം ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്.
Also Read-Crime News: ലഹരിക്കടിമകളായ സഹോദരങ്ങളുടെ ആക്രമണം; പൊലീസുകാരൻ ഉൾപ്പടെ 2 പേർക്ക് കുത്തേറ്റു
വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ തന്റെ അച്ഛനെയും അമ്മയെയും രേഷ്മ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.