Crime News: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്തിനും പരിക്ക്; മുൻവൈരാ​ഗ്യമെന്ന് പ്രാഥമിക നി​ഗമനം

Kollam Murder Case: വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  

Written by - Zee Malayalam News Desk | Last Updated : May 21, 2025, 09:26 AM IST
  • അനന്ദുവിന്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം
  • കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
  • എന്നാൽ സുജിനെ രക്ഷിക്കാനായില്ല.
Crime News: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്തിനും പരിക്ക്; മുൻവൈരാ​ഗ്യമെന്ന് പ്രാഥമിക നി​ഗമനം

കൊല്ലം: ചിതറ തുമ്പമൺതൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ സുഹൃത്ത് അനന്ദുവിനും കുത്തേറ്റ്. അനന്ദുവിന്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ സുജിനെ രക്ഷിക്കാനായില്ല. 

Add Zee News as a Preferred Source

സുജിന്റെ വയറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു സംഘം സുജിനെയും അനന്ദുവിനെയും ആക്രമിച്ചത്. കൊലയ്ക്ക് പിന്നിൽ മുൻവൈരാ​ഗ്യമാണെന്നാണ് പ്രാഥമിക നി​ഗമനം. അതിനിടെ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായതായാണ് സൂചന. 5 അം​ഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം.

Kalyani Murder Case: മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. സന്ധ്യയുടെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. സന്ധ്യയുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

അതേസമയം കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കല്യാണിയുടെ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു. പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ നടന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News