)
പത്തനംതിട്ട: അടൂരിൽ എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിലായതായി റിപ്പോർട്ട്.
കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇവരെ ഡാൻസാഫ് സംഘം അടൂരിൽ നിന്നും പിടികൂടിയത്.
അടൂർ കണ്ണങ്കോട് പുതക്കുഴി തെക്കേതിൽ യാസിൻ, ചെട്ടിയാർ വീട്ടിൽ മേലേതിൽ ഫറൂക്ക് എന്നിവരാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവർ എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഇവർ എത്തിയ കെഎസ്ആർടിസി ബസ് അടൂരിൽ തടഞ്ഞു നിർത്തുകയും തുടർന്ന് നടത്തിയ പരിശോചനയി ഇവരെ പിടികൂടുകയും ചെയ്തത്.
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; 2 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. റാപ്പർ വേടനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ലാണ് വേടന് തന്നെ ഒഴിവാക്കിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. താൻ ടോക്സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന് ഒഴിവാക്കിയതെന്നാണ് ഡോക്ടർ മൊഴി നൽകിയത്. വേടനെതിരെ നേരത്തെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.