YouTuber Jyoti Malhotra Arrest: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ജ്യോതി ഉൾപ്പെടെ 6 പേരെയാണ് പാകിസ്താന് വേണ്ടി ചാരപ്രവർത്തി ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : May 17, 2025, 07:26 PM IST
  • ജ്യോതി 2023-ൽ പാകിസ്താൻ സന്ദർശിച്ചിരുന്നു.
  • അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം അഥവാ ഡാനിഷ് എന്നയാളുമായി അടുത്ത ബന്ധം സ്ഥാപിച്ചതായുമാണ് റിപ്പോർട്ട്.
  • ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഡാനിഷിനെ കേന്ദ്ര സർക്കാർ പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു.
YouTuber Jyoti Malhotra Arrest: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പാകിസ്താൻ ഇന്റലിജൻസിന് ഇവർ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കേസ്. 

Add Zee News as a Preferred Source

'ട്രാവൽ വിത്ത് ജോ" എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നയാളാണ് ജ്യോതി മൽഹോത്ര. ജ്യോതി 2023-ൽ പാകിസ്താൻ സന്ദർശിച്ചിരുന്നു. അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം അഥവാ ഡാനിഷ് എന്നയാളുമായി അടുത്ത ബന്ധം സ്ഥാപിച്ചതായുമാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഡാനിഷിനെ കേന്ദ്ര സർക്കാർ പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു. മെയ് 13നാണ് ഇയാളെ പദവിയിൽ നിന്നും പുറത്താക്കിയത്. ജ്യോതിയെ വേറെയും പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ഡാനിഷ് പരിചയപ്പെടുത്തിയതായും വിവരമുണ്ട്.

Also Read: Girl Missing Case: അമ്പലത്തറയിലെ പതിനേഴുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൊന്ന് പുഴയിൽ തള്ളി, പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

 

പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇവർ ശ്രമിച്ചതായും ഇന്ത്യയിലെ സ്ഥലങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. ജ്യോതി ഉൾപ്പെടെ 6 പേരാണ് അറസ്റ്റിലായത്. ഇവരെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923-ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് 
യൂട്യൂബർ ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അതേസമയം പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തിനൽകിയെന്ന സംശയത്തിന്റെ പേരിൽ ഹരിയാനയിൽ വിദ്യാർത്ഥിയെ പിടികൂടിയിരുന്നു. പട്യാല സ്വകാര്യ കോളേജ് വിദ്യാർത്ഥി ദേവേന്ദ്ര സിങ് ധില്ലോൺ ആണ് പിടിയിലായത്. ഇയാൾ ഫേസ്ബുക്കിൽ തോക്കുകൾ അടക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ നവംബറിൽ ഇയാൾ കർത്താപൂർ ഇടനാഴി വഴി പാകിസ്താനിലേക്ക് പോയതായും ഐഎസ്‌ഐയുമായി നിർണായക വിവരങ്ങൾ പങ്കുവെച്ചതായും സംശയം ഉയർന്നിരുന്നു. ഇയാളുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പിടിച്ചുവെച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News