Youtuber Thoppi Under Custody: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ; ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് കേസ്

Youtuber Thoppi Under Custody: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയെന്നാണ് കേസ്

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 09:39 PM IST
  • കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ എന്ന തൊപ്പിയെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്.
  • വടകര പൊലീസാണ് മുഹമ്മദ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്.
  • ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റണാണ് തൊപ്പിയുടെ കയ്യിൽ ഉണ്ടായിരുന്നത്.
Youtuber Thoppi Under Custody: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ; ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് കേസ്

കോഴിക്കോട്: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയെന്നാണ് കേസ്. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ എന്ന തൊപ്പിയെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് മുഹമ്മദ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റണാണ് തൊപ്പിയുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇത് സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു, തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുന്ന വഴി തൊപ്പിയുടെ കാർ സ്വകാര്യ ബസുമായി ഉരസിയിരുന്നു. ഇതാണ് തോക്ക് ചൂണ്ടലിലേക്ക് നയിച്ചത്. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ഇവരെ ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News