സുബീൻ ഗാർഗിന്റെ മാനേജർ മരണത്തിന് മുമ്പ് സംശയാസ്പദമായ രീതിയിൽ പെരുമാറിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി.

അസം: ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട നിർണയമൊഴി പുറത്ത്. സുബീന്‍ ഗാര്ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്തയും ചേര്‍ന്ന് വിഷം നല്‍കിയെന്നാണ് മൊഴി.
ബാന്‍ഡ്മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമിയാണ് ഇങ്ങനൊരു മൊഴി നല്‍കിയിരിക്കുന്നത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നാല് പേരില്‍ ഒരാളാണ് ഈ ജ്യോതി ഗോസ്വാമി. മാത്രമല്ല കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തിരഞ്ഞെടുത്തതെന്നും ജ്യോതി ഗോസ്വാമി പറഞ്ഞിട്ടുണ്ട്. കേസിൽ സംഗീതജ്ഞന് അമൃത്പറവ മഹന്തയെയും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
കേസിൽ കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ശര്‍മയ്ക്കും ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സിംഗപ്പൂരില്‍ നീന്തുന്നതിനിടയിലാണ് സുബീന്‍ മരിച്ചതെന്നാണ് അവസാന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാൽ നേരത്തെ സ്കൂബ ഡൈവിങ്ങിനിടയിലാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോഴായിരുന്നു മരണകാരണം വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പൂരില്‍വച്ച് സെപ്റ്റംബര്‍ 19 ന് ഒരു സ്കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ മരിച്ചത് എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ലാസറസ് ദ്വീപില്‍ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ് വെളിപ്പെടുത്തുകയും സ്കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.