close

News WrapGet Handpicked Stories from our editors directly to your mailbox

ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല; ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും

Updated: Jun 2, 2016, 06:00 PM IST
ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല;  ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും
Representational Image only

 കൊച്ചി ∙ ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ (13351) യാത്രാ സമയത്തിൽ മാറ്റം വരുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തള്ളി റയിൽവേ. ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി ഇടപെട്ടതോടെയാണ്  ട്രെയിൻ വീണ്ടും പതിവു പോലെ  രണ്ടര മണിക്കൂറോളം തൃശൂരിനും എറണാകുളത്തിനുമിടയിൽ  വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടശേഷം  രാത്രിയില്‍ ആലപ്പുഴയിലെത്തിക്കാന്‍ വീണ്ടും നടപടിയെടുത്തത്. 

കഴിഞ്ഞ ഒരു വർഷമായി  ഉച്ചയ്ക്കു 1.35ന് ഷൊർണൂരിൽ നിന്നു  പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വരെ എത്താൻ ആറു മണിക്കൂറാണ് എടുക്കുന്നത്.  തൃശൂരിനും എറണാകുളത്തിനുമിടയ്ക്കു വിവിധ സ്റ്റേഷനുകളിലായി  രണ്ടര മണിക്കൂറോളം പിടിച്ചിട്ടാണ്  ട്രെയിൻ രാത്രി  7.25ന് ആലപ്പുഴയിലെത്തുന്നത്.  ഇതിനെതിരെ വ്യാപക പരാതിയുയർന്നാണ് റയിൽവേ സമയക്രമം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയും അടുത്ത സെപ്റ്റംബർ മുതൽ വഴിയിൽ പിടിച്ചിടാതെ ട്രെയിൻ വൈകിട്ട് 4.30ന് ആലപ്പുഴയിൽ എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്തിരുന്നു.

 എന്നാൽ ആലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധി, ട്രെയിൻ ആലപ്പുഴയിൽ എത്തുന്ന സമയം പഴയതുപോലെയാക്കണമെന്ന് കാണിച്ചു റയിൽവേ ബോർഡിനെ സമീപിച്ചതോടെ  തീരുമാനം വീണ്ടും മരവിപ്പിച്ചു.