കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
Covid വ്യാപനം, ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് അതിശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
Covid Update: വീണ്ടും അയ്യായിരം കടന്ന് കോവിഡ് ബാധിതര്‍, 4,922 പേര്‍ക്ക് രോഗമുക്തി
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കുറഞ്ഞു വരുമ്പോള്‍ കേരളം മുന്നേറുകയാണ്.. കഴിഞ്ഞ കുറെ മാസങ്ങളായി കുറഞ്ഞത് അയ്യായിരം പേര്‍ക്കാണ് ദിനം പ്രതി കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 5,615 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
കേരളത്തിലെ കോവിഡ് കണക്കുകളിൽ ക്രമാതീതമായുണ്ടാവുന്ന വർധന ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യലെ കോവിഡിന്റെ 26 ശതമാനവും കേരളത്തിലാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലുമാണെന്ന് സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കതിരൂർ മനോജ് വധക്കേസ്: പി.ജയരാജനെതിരെ UAPA നിലനിൽക്കും, പ്രതികളുടെ അപ്പീൽ കോടതി തള്ളി
RSS നേതാവ് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ നിലനിൽക്കും. ജയരാജൻ അടക്കമുള്ള പ്രതികൾ യുഎപിഎ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടയിൽ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം
ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി പോലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരൻ വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്വപ്ന പദ്ധതി യഥാർത്ഥ്യമായി; ഗെയിൽ പൈപ്പ് ലൈൻ PM Modi രാജ്യത്തിന് സമര്‍പ്പിച്ചു
കൊച്ചിയിൽ നിന്നും മംഗളൂരുവിലേക്കുള്ള ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഉദ്ഘാടനം.
Budget ഫെബ്രുവരി ഒന്നിന്; പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29
പാർലമെൻ്റിലെ ബജറ്റ്കാല സമ്മേളനം ജനുവരി 29 മുതൽ ആരംഭിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ് നടക്കുക.
കൂടുതൽ രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിൽ. ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy