close

News WrapGet Handpicked Stories from our editors directly to your mailbox

കരുണാനിധി ആശുപത്രിയില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചെന്നൈ കാവേരി ആശുപത്രിയില്‍‍. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം കരള്‍ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം. 

Updated: Aug 16, 2017, 10:15 AM IST
കരുണാനിധി ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചെന്നൈ കാവേരി ആശുപത്രിയില്‍‍. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം കരള്‍ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം. 

കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഏഴ് മാസമായി വീട്ടില്‍ ചികിത്സ തുടരുകയായിരുന്നു. ഇന്നു പുലര്‍ച്ചയ്ക്ക് അദ്ദേഹത്തെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സാധാരണ പരിശോധനയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാസാത്തി അമ്മാള്‍, കനിമൊഴി, സെല്‍വി എന്നിവര്‍ കരുണാനിധിയോടൊപ്പം ആശുപത്രിയിലുണ്ട്.

ചികില്‍സയ്ക്കു ശേഷം അദ്ദേഹം ഇന്നുതന്നെ മടങ്ങിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.