close

News WrapGet Handpicked Stories from our editors directly to your mailbox

പ്രണയത്തിന് എന്ത് രാഷ്ട്രീയം: മികച്ച ഉദാഹരണമായി സുഷമയും സ്വരാജും!!

വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 1975 ജൂലായ് 13നായിരുന്നു ഇരുവരുടെയും വിവാഹം. 

Updated: Aug 7, 2019, 06:07 PM IST
 പ്രണയത്തിന് എന്ത് രാഷ്ട്രീയം: മികച്ച ഉദാഹരണമായി സുഷമയും സ്വരാജും!!

ജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയതിനുള്ള ശേഷമുള്ള ആദ്യ വിവാഹ വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മകള്‍ മായും മുന്‍പ് സുഷമ വിടവാങ്ങി. 

2019 ജൂലൈ 13നായിരുന്നു സുഷമ-സ്വരാജ് ദമ്പതിമാരുടെ 44-ാം വിവാഹവാര്‍ഷിക൦.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂത്തുലഞ്ഞ ഒരു എബിവിപി-സോഷ്യലിസ്റ്റ് പ്രണയത്തിനാണ് സുഷമ വിടവാങ്ങിയതോടെ വിരാമം വീണിരിക്കുന്നത്.

ഡല്‍ഹിയിലെ നിയമപഠനകാലത്താണ് സുഷമയും സ്വരാജ് കൗശലും പരിചയപ്പെടുന്നത്. നിയമപഠനത്തിന് ശേഷം ഇരുവരും സുപ്രീംകോടതിയില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തതും ഒരേ സമയത്തായിരുന്നു. 

കൂടാതെ, അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കേസുകള്‍ വാദിച്ചിരുന്ന അഭിഭാഷക സംഘത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. 

വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 1975 ജൂലായ് 13നായിരുന്നു ഇരുവരുടെയും വിവാഹം. സുഷമ സ്വരാജ്-സ്വരാജ് കൗശല്‍ ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്.

പേര് ബാന്‍സുരി കൗശല്‍. ഡല്‍ഹിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് ബാന്‍സുരി.