ചീര പച്ചടി തയ്യാറാക്കാം!

ചേരുവകൾ

Last Updated : Mar 29, 2020, 12:34 AM IST
ചീര പച്ചടി തയ്യാറാക്കാം!

ചേരുവകൾ

1.ചീര ചെറുതായി അരിഞ്ഞത് – 2 കപ്പ്
2.തക്കാളി ചെറുതായി അരിഞ്ഞത് _ 1 വലുത്
3.തേങ്ങ – 1 കപ്പ്
4.തൈര് – 1/2 കപ്പ്
5.പച്ചമുളക് – 4
6.മഞ്ഞൾപ്പൊടി – ആവശ്യാനുസരണം  
7.ഉപ്പ് ആവശ്യത്തിന്
8.കടുക് – ആവശ്യാനുസരണം
9.വറ്റൽമുളക് – 2
10.കറിവേപ്പില – 1 തണ്ട്
11.എണ്ണ

തയ്യാറാക്കുന്ന വിധം.

മൺച്ചട്ടി ചൂടാക്കി ചീരയും, തക്കാളിയും ,മഞ്ഞൾപ്പൊടിയും, ഉപ്പും കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.
തേങ്ങ, കടുക്, പച്ചമുളക് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക.
നന്നായി വെന്ത ചിര തവി കൊണ്ട് ഉടച്ച് യോജിപ്പിക്കുക.അതിലേക്ക് അരച്ച തേങ്ങ ചേർത്ത ശേഷം തിളക്കുമ്പോൾ വാങ്ങി വയ്ക്കുക.
നന്നായി തണുത്ത ശേഷം തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
പിന്നീട് എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്ത് അതിൽ ചേർക്കുക. 
നല്ല സ്വാദുള്ള പച്ചടി തയ്യാർ.

Trending News