പ്രളയക്കെടുതിയ്ക്കിടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കേരളമൊട്ടാകെ സമാനതകളില്ലാത്ത ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നത് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കാനും അവ പ്രചരിപ്പിക്കാനുമാണ്.

Last Updated : Aug 16, 2018, 08:25 PM IST
പ്രളയക്കെടുതിയ്ക്കിടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കേരളമൊട്ടാകെ സമാനതകളില്ലാത്ത ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നത് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കാനും അവ പ്രചരിപ്പിക്കാനുമാണ്.

പൂർണ്ണമായും ദുരന്തമുഖത്തെ മുന്നറിയിപ്പുകൾ അറിയാനും, ദുരന്ത വ്യാപ്തി അറിയാനും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാവുന്നതല്ല.

എന്നാല്‍ സംസ്ഥാനത്തെ ഒട്ടാകെ ദുരിതത്തിലാഴ്ത്തി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നുണകൾ പടച്ച് ഭീതി പരത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവുകയാണ്‌ പൊലീസ്. 

കഴിയുന്നതും വ്യാജ സന്ദേശങ്ങള്‍ ഒഴിവാക്കി ഔദ്യോഗിക വിവരങ്ങള്‍ മാത്രം പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം.

സീ ന്യൂസ്‌ വീഡിയോ

ശ്രദ്ധിക്കുക: ഈ പ്രചാരണങ്ങൾ പച്ചക്കള്ളം

'അണക്കെട്ട് തകർന്നു' 

നാൽപതിലേറെ അണക്കെട്ടുകൾ ഉള്ള കേരളത്തിൽ അതിൽ ഒന്നിനുപോലും നിലവിൽ തകർച്ചാ ഭീഷണിയില്ല. അണക്കെട്ട് തകർന്നു എന്ന നിലയിൽ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണ്.

കേരളമൊട്ടാകെ വൈദ്യുതി ഓഫ് ചെയ്യും

സംസ്ഥാനത്താകെ നാലായിരത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. 
ഏഴു സബ്സ്റ്റേഷനും ചെറിയ ചില ജലവൈദ്യുതി നിലയങ്ങളും നിർത്തിയത് വെള്ളപ്പൊക്ക സമയത്ത് പതിവുള്ള സുരക്ഷാ നടപടിയുടെ ഭാഗം മാത്രം. കെഎസ്ഇബി മുഴുവൻ വൈദ്യുതിയും ഓഫ് ചെയ്യാൻ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നുവെന്ന വാര്‍ത്തകളും തെറ്റാണ്.

അധികൃതരും മാധ്യമങ്ങളും പലതും മറയ്ക്കുന്നു

നിലവിലെ സാഹചര്യത്തെക്കുറിച്ച് ഭയാനകമായ ചില വിവരങ്ങൾ അധികൃതരും മാധ്യമങ്ങളും മറച്ചുവെയ്ക്കുകയാണെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണ്. ലഭ്യമാകുന്ന എല്ലാ വിവരങ്ങളും യഥാസമയം ജനങ്ങളുമായി പങ്കുവെയ്ക്കുന്നുണ്ട്. 

കളക്ടറുടെ ശബ്ദസന്ദേശം 

കളക്ടറുടെ ശബ്ദസന്ദേശം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമാണ്.

Trending News